തിരുവനന്തപുരം: രാജ്യത്തെ ആദ്യ മങ്കിപോക്സ് ബാധിതനായ വ്യക്തി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയാണ് രോഗമുക്തി നേടിയതായി മന്ത്രി അറിയിച്ചത്. ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പരിശോധനകള്‍ നടത്തി. എല്ലാ സാംപിളുകളും നെഗറ്റീവായി. രോഗലക്ഷണങ്ങളെല്ലാം പൂര്‍ണായും ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ 12ന് യു.എ.ഇയില്‍ നിന്ന് വന്ന യുവാവിനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.