മംഗളൂരുവില്‍ നിരോധനാജ്ഞ തുടരുന്നു; യുവാവിന്റെ കൊലപാതകത്തില്‍ 11 പേര്‍ കൂടി കസ്റ്റഡിയില്‍

മംഗളൂരുവില്‍ നിരോധനാജ്ഞ തുടരുന്നു; യുവാവിന്റെ കൊലപാതകത്തില്‍ 11 പേര്‍ കൂടി കസ്റ്റഡിയില്‍

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ കഴിഞ്ഞ ദിവസം യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ 11 പേര്‍ കൂടി കസ്റ്റഡിയില്‍. സൂറത്കല്‍ സ്വദേശി ഫാസിലിനെയാണ് വെട്ടിക്കൊന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്യുകയാണ്. ആരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് സൂചന.

അതേസമയം നിരോധനാജ്ഞ ആഗസ്റ്റ് ആറ് വരെ നീട്ടി. നേരത്തെ ശനിയാഴ്ച വരെ ആയിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

ആവശ്യ സര്‍വീസുകള്‍ ഒഴികെ രാത്രി കാല യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ അടച്ചിടണം. ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ ടിക്കറ്റ് കയ്യില്‍ കരുതണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി കേരളത്തിലേക്കുള്ള അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകം രൂപീകരിച്ച സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *