കോഴിക്കോട്: നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് എന്‍വയറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാസംവാദം കെ.പി കേശവമേനോന്‍ഹാളില്‍ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ‘ഭരണഘടനാ വിമര്‍ശനത്തിന്റെ അതിര്‍വരമ്പുകളും ജനാധിപത്യ അവബോധവും എന്ത്?, എന്തിന്? , എന്തുകൊണ്ട്?’ എന്നതായിരുന്നു വിഷയം.
നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് എന്‍വയറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് പി.വി മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡയരക്ടര്‍ പി.വി ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി. മഞ്ചേരി സുന്ദര്‍രാജ് മോഡറേറ്ററായി. ജില്ലാ ഗവ.പ്ലീഡര്‍ കെ.എന്‍ ജയകുമാര്‍, ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.പി പത്മനാഭന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.എം.പി ശ്രീജിത്കുമാര്‍, ജോ.സെക്രട്ടറി എം.ആയിഷ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.