പീഡനകേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

പീഡനകേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

കോഴിക്കോട്: എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരേയുള്ള പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നത് മാറ്റി. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. സിവിക്കിന്റെ ജാമ്യാപേക്ഷയെ പോലിസ് എതിര്‍ത്തു.

സിവിക് ചന്ദ്രന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇയാളുടെ സ്വഭാവദൂഷ്യം തെളിയിക്കുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. എസ്.സി, എസ്.ടി ആക്ട് പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നും അതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും ജില്ലാ പ്രോസിക്യൂട്ടര്‍ വാദിച്ചു. സിവിക് ചന്ദ്രനെതിരേ പുതിയ പരാതികള്‍ വരുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ഏപ്രില്‍ 17നാണ് കേസിനാസ്പദമായ സംഭവമാണുണ്ടായത്. ഒരു പുസ്തകപ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ സിവിക് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

Share

Leave a Reply

Your email address will not be published. Required fields are marked *