നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് കടലാസ് രഹിതമാക്കുന്നതിനും ഇ-ഗവേര്‍ണസിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന 213 സേവനങ്ങളെ കുറിച്ച് ജനപ്രതിനിധികള്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി വിവിധ സോഫ്റ്റ്‌വെയറുകളെ പരിചയപെടുത്തുന്നതിന് ജനപ്രതിനിധികള്‍ക്ക് വേണ്ടി ഐ.ടി ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫിസില്‍ വരാതെ തന്നെ പഞ്ചായത്തില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഐ.എല്‍.ജി.എം.എസ് സോഫ്റ്റ്വെയര്‍ പരിചയപ്പെടുത്തി. ജനപ്രതിനിധികളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന രീതി എന്നിവ മനസിലാക്കുന്നതിനും സിറ്റിസണ്‍ പോര്‍ട്ടല്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് ജനപ്രതിനിധികള്‍ക്കു ഐടി പാഠശാല സംഘടിപ്പിച്ചത്.
രണ്ടാംഘട്ടത്തില്‍ വാര്‍ഡ്തല കണ്‍വീനര്‍മാര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സിറ്റിസണ്‍ പോര്‍ട്ടല്‍ പരിചയപ്പെടുത്തി നാദാപുരം ഗ്രാമപഞ്ചായത്ത് ഇ-ഗവര്‍ണേഴ്‌സ് പരിപാടി ത്വരിതപ്പെടുത്തുന്നതാണ്. ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍ എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ് മെംബര്‍ പി.പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദ് നന്ദിയും പറഞ്ഞു. കുന്നുമ്മല്‍ ബ്ലോക്ക് ടി.എ, ഇ.കെ സീന, കില ഫാക്കല്‍ട്ടി കെ. ഷാജി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ.പി ഷീമ എന്നിവര്‍ ക്ലാസ് എടുത്തു.