കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ സാങ്കേത് സാര്‍ഗറിന് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ സാങ്കേത് സാര്‍ഗറിന് വെള്ളി

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ മഹാരാഷ്ട്രക്കാരനായ സാങ്കേത് മഹാദേവ് സാര്‍ഗര്‍ ആണ് വെള്ളി നേടിയത്. 55 കിലോ വിഭാഗത്തിലാണ് 21 കാരനായ സാങ്കേത് നേട്ടം കരസ്ഥാമാക്കിയത്.

അവസാനഘട്ടത്തില്‍ പരുക്കേറ്റതാണ് സാങ്കേതിന് തിരിച്ചടിയായത്. സ്‌നാച്ച് റൗണ്ടില്‍ 113 കിലോ ഭാരം ഉയര്‍ത്തി സാങ്കേത് വ്യക്തമായ ലീഡ് നേടി. എന്നാല്‍, പിന്നീടുള്ള രണ്ടു ശ്രമങ്ങളിലും താരം പരാജയപ്പെട്ടു. മൊത്തം റൗണ്ടിലും സാങ്കേത് 248 കിലോയാണ് ഉയര്‍ത്തിയത്. മലേഷ്യയുടെ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. ക്ലീന്‍ ആന്‍ഡ് ജെര്‍ക് റൗണ്ടില്‍ താരം 142 കിലോ ഉയര്‍ത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *