കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയ്ക്ക് ഉത്തരവാദികള്‍ സി.പി.എം നേതാക്കള്‍: കെ. സുരേന്ദ്രന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയ്ക്ക് ഉത്തരവാദികള്‍ സി.പി.എം നേതാക്കള്‍: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സഹകരണ ബാങ്ക് കൊള്ളയ്ക്ക് ഉത്തരവാദികള്‍ സി.പി.എം നേതാക്കള്‍ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന് പങ്കുണ്ട്. വ്യാപകമായ കൊള്ളക്ക് ഉന്നതരായ സി.പി.എം നേതാക്കള്‍ നേതൃത്വം നല്‍കുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു. ആര്‍.ബി.ഐയുടെ നിയന്ത്രണത്തില്‍ സഹകരണ ബാങ്കുകള്‍ വരണം എന്ന് പറഞ്ഞപ്പോള്‍ സി.പി.എം സമരം നടത്തി. കേരളാ ബാങ്കിന്, എങ്ങനെ പൊളിഞ്ഞ സംഘത്തിന് പണം കൊടുക്കാനാവും. കരുവന്നൂരില്‍ സര്‍ക്കാര്‍ 20 കോടി രൂപ കൊടുക്കുന്നത് നിയമവിരുദ്ധമാണ്. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *