എ.കെ.ജി സെന്റര്‍ ആക്രമണം ഇ.പിയുടെ സൃഷ്ടിയെന്ന് കെ. സുധാകരന്‍

എ.കെ.ജി സെന്റര്‍ ആക്രമണം ഇ.പിയുടെ സൃഷ്ടിയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.എം കണ്‍വീനര്‍ ഇ.പി ജയരാജനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ജയരാന്റെ പ്രസ്താവന സംസ്ഥാനത്ത് കലാപാഹ്വനത്തിന് തുല്യമാണ്. സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കൊടിമരങ്ങളും സ്തൂപങ്ങളും നശിപ്പിക്കുകയുണ്ടായി. അതിനാല്‍ ഇ.പി ജയരാജനെതിരേ കേസുമായി മുന്നോട്ടുപോകുമെന്ന് സുധാകരന്‍ പറഞ്ഞു.
എ.കെ.ജി സെന്ററിനു നേരെ ആക്രമണമുണ്ടായി ഒരു മാസമായിട്ടും പ്രതികളെ കണ്ടുപിടിക്കാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോലിസ് ഇരുട്ടില്‍ തപ്പുകയാണ് ചെയ്യുന്നത്. അക്രമണത്തില്‍ കോണ്‍ഗ്രസ്സിന് പങ്കുണ്ടെന്ന് ആരോപിച്ചപ്പോള്‍ എല്ലാം നിഷേധിച്ചവരാണ് കോണ്‍ഗ്രസ്. എന്നിട്ടും കോണ്‍ഗ്രസ്സിനെതിരേ ഇ.പി ജയരാജനില്‍ നിന്നുണ്ടായത് കാലാപാഹ്വനത്തിന് തുല്യമായ വാക്കുകളാണ്. കോണ്‍ഗ്രസ്സല്ല ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇ.പിക്കെതിരേ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *