തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കെതിരേ കേസെടുക്കണമെന്ന്് ആവശ്യപ്പെട്ട് ഹരജി. കാലാപാഹ്വാനം, ഗൂഢാലോചന എന്നിവയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ഹരജി നല്‍കിയത്. പോലിസില്‍ നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഹരജി നല്‍കിയത്. ഹരജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.