സംസ്ഥാന സര്‍ക്കാരിന് വേണ്ടി നഞ്ചിയമ്മയെ ആദരിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയെത്തി

സംസ്ഥാന സര്‍ക്കാരിന് വേണ്ടി നഞ്ചിയമ്മയെ ആദരിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയെത്തി

അട്ടപ്പാടി: സംസ്ഥാന സര്‍ക്കാരിന് വേണ്ടി മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ നഞ്ചിയമ്മയ്ക്ക് ആദരം അര്‍പ്പിച്ച് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. അട്ടപ്പാടി അഗളിയില്‍ നഞ്ചിയമ്മയുടെ വീട്ടില്‍ എത്തിയാണ് മന്ത്രി ആദരം അര്‍പ്പിച്ചത്. കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണ് നഞ്ചിയുടേതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ‘കലാക്കാത്ത’ എന്ന് തുടങ്ങുന്ന നാടന്‍പാട്ടിലൂടെയാണ് നെഞ്ചിയമ്മ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയത്. നഞ്ചിയമ്മ ഇന്ന് അട്ടപ്പാടിയുടെ മാത്രമല്ല നമ്മള്‍ മലയാളികളുടെ എല്ലാംഅഭിമാനമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയോടൊപ്പം സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും ആദരിക്കുന്ന ചടങ്ങില്‍ സന്നിഹിതരായി.

Share

Leave a Reply

Your email address will not be published. Required fields are marked *