പലതരം വൈറ്റമിനുകളെ ഏകോപിപ്പിച്ചുള്ള ഒരു സന്തുലിതാവസ്ഥയാണ് നല്ല ആരോഗ്യമുള്ള ശരീരത്തിന്റെ രഹസ്യം. വൈറ്റമിന്‍ ബി കോംപ്ലക്‌സ് വളരെ സുപരിചിതമായതും ആവശ്യത്തിനും അനാവശ്യത്തിനും എടുത്തു കഴിക്കുന്നതുമാണ്. എന്നാല്‍ വൈറ്റമിന്‍-ഡി സൂര്യവെളിച്ചം കൊണ്ട് പ്രകൃതിയില്‍ നിന്ന്സൗജന്യമായി കിട്ടുന്നതാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ കാത്സ്യം കുടലില്‍നിന്നും ശരീരത്തിലേക്ക് വലിച്ചെടുക്കണമെങ്കില്‍ വൈറ്റമിന്‍ ഡി കൂടിയേ തീരൂ. അതുകൊണ്ടുതന്നെ ഇതിന്റെ അഭാവത്തില്‍ ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് കുറയും. അസ്ഥികളുടെ ബലക്കുറവിനും വളര്‍ച്ചക്കുറവിനും കാരണമാവുന്നതോടൊപ്പം സന്ധികളുടെ ശക്തിക്കുറവിനും വേദനയ്ക്കും നട്ടെല്ലിന്റെ ബലക്കുറവിനും കടച്ചിലിനും ഇടയാകും.
കഴുത്തിലെ എല്ലുകളില്‍ വേദന ഉണ്ടാക്കുകയുംചെയ്യും.ഈ വൈറ്റമിനെ ആവാഹിക്കുന്ന സെല്ലുകള്‍ എല്ലാ അവയവങ്ങളിലും ഉള്ളതിനാല്‍ തലച്ചേര്‍, ഹൃദയം,കുടല്‍, പ്രോസ്റ്റേറ്റ് തുടങ്ങി എല്ലാ എല്ലുകളുടേയും മസിലുകളുടേയും പ്രവര്‍ത്തനത്തെ ബാധിക്കും. രക്തസമ്മര്‍ദം, പ്രമേഹം(Type 1) ചില അവയവങ്ങളില്‍ കാന്‍സര്‍
എന്നിവ ഉണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. തന്നെയുമല്ല രോഗ പ്രതിരോധ ശേഷി കുറയുന്നതിനോടൊപ്പം ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയും പെട്ടെന്നുള്ള ഹൃദയ സ്തംഭനത്തിനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികളില്‍ ഈ വൈറ്റമിന്‍ കുറവുമൂലം എല്ലുകളുടെ വളര്‍ച്ച കുറവും ബലക്കുറവും ഉണ്ടാക്കുകയും കാലുകള്‍ വില്ലുപോലെ വളഞ്ഞു പോകുകയും ചെയ്യും. മാത്രമല്ല നടത്തത്തിന് സാരമായ ബുദ്ധിമുട്ടുണ്ടാക്കുന്ന റിക്കറ്റ്‌സ് എന്ന അസുഖമുണ്ടാക്കും.
മുതിര്‍ന്നവരില്‍ ഒസ്റ്റിയോ മലാസിയ എന്ന രോഗത്തിനിടയാകും. ഇവര്‍ പെട്ടെന്ന് വീണ് എല്ലുകള്‍ എളുപ്പത്തില്‍ പൊട്ടാനുള്ള സാധ്യതയുണ്ട്. ആര്‍ത്തവ വിരാമം വന്നിട്ടുള്ള സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ബുദ്ധിമുട്ടുകള്‍ അഞ്ചിരട്ടിയാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ പേരില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണം നടത്തി സൂര്യ വെളിച്ചത്തില്‍ നിന്ന് ഒളിച്ചോടുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വൈറ്റമിന്‍-ഡി രക്തത്തില്‍ കുറഞ്ഞു പോകുകയും അതിനോടനുബന്ധിച്ച് അസുഖങ്ങള്‍ കൂടിവരികയും ചെയ്യുന്നു. പുറത്തിറങ്ങാതെയുള്ള ജോലി, വാഹനങ്ങളില്‍ മാത്രമുള്ളയാത്ര, പുറത്തിറങ്ങുമ്പോള്‍ വെയില്‍ കൊള്ളാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക, അള്‍ട്രാവയലറ്റ് രശ്മി തടയാനുള്ള ലേപനങ്ങള്‍ പുരട്ടുക എന്നിവ ഈ വൈറ്റമിന്‍ ശരീരത്തില്‍ കുറയാന്‍ ഇടയാക്കുന്നു. ദിവസവും അരമണിക്കൂര്‍ വെയില്‍ കൊള്ളുക, അല്‍പം ചൂടുള്ള വെയിലിനു മാത്രമേ ത്വക്കില്‍ ഈ പ്രവര്‍ത്തനം നടത്താനും വൈറ്റമിന്‍-ഡി ഉല്‍പാദിപ്പിക്കാനും സാധിക്കൂ. അതുകൊണ്ടുതന്നെ രാവിലെ11 മണി മുതല്‍ മൂന്നുവരെയുള്ള വെയിലാണ് ഉത്തമം. ദിവസേന 20-30 മിനിട്ടെങ്കിലും വെയില്‍കൊള്ളുന്നതാണ് നല്ലത്. കഴിവതും വെയില്‍ ശരീരത്തില്‍ നേരിട്ട് തട്ടുന്നതും കൈകാലുകളില്‍ വെയില്‍ തട്ടുന്ന രീതിയിലുള്ള വസ്ത്ര ധാരണമാണ് നല്ലത്. വെയില്‍ കൊള്ളാതെ ശീലിപ്പിച്ച നമ്മുടെ ശരീരത്തിന് ഒറ്റ ദിവസം കൊണ്ട് അധികനേരം സൂര്യപ്രകാശം ഏല്‍പ്പിച്ച് സൂര്യാഘാതവും മറ്റു ദോഷ ഫലങ്ങളും ഉണ്ടക്കാതെ നോക്കണം. അല്‍പാല്‍പം വെയില്‍കൊണ്ട് തുടങ്ങുന്നതാണ് നല്ലത്.
കുട്ടികളെ ചെറുപ്പത്തില്‍ തന്നെ വെയില്‍കൊണ്ട് ശീലിപ്പിച്ചാല്‍ ഈ ഭവിഷ്യത്ത് ഒഴിവാക്കാം. വൈറ്റമിന്‍-ഡി ഭക്ഷണത്തിലൂടെയും മരുന്നുകളിലൂടെയും ലഭിക്കുന്നതാണ്. മരുന്നുകള്‍ വഴി ലഭിക്കുന്നതുമൂലമുണ്ടാകുന്ന അമിത ഡോസും പാര്‍ശ്വഫലങ്ങളും വെയില്‍ വഴിയോ ഭക്ഷണം വഴിയോ ഉണ്ടാകുന്നതല്ല. അയല, മത്തി, നെത്തോലി, പൂമീന്‍ തുടങ്ങിയവയിലും, മുട്ടയുടെ മഞ്ഞക്കരുവിലും ബീഫിന്റെ ലിവറിലും വൈറ്റമിന്‍-ഡി അധികമായികാണുന്നു. ചീര,വെണ്ട തുടങ്ങിയ പച്ചക്കറികളിലും ചെറിയ തോതില്‍ വൈറ്റമിന്‍-ഡി ഉണ്ട്. വൈറ്റമിന്‍-ഡി ലഭിക്കുന്ന ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ.
ചെറിയ ഒരു രക്ത പരിശോധനയിലൂടെ വൈറ്റമിന്‍-ഡിയുടെയും കാത്സ്യത്തിന്റെയും രക്തത്തിലെ
അളവ് അനുമാനിക്കാം. അതിനനുസരിച്ച് ഭക്ഷണം, മരുന്ന്, വെയില്‍ കായല്‍ എന്നിവ വേണ്ടത് പോലെ ക്രമീ
കരിക്കാവുന്നതാണ്. ഒരു ദിവസം ശരാശരി 600-1000 IU ആണ് വൈറ്റമിന്‍-ഡി വേണ്ടത്. പ്രായമായവരില്‍ വെയില്‍ കൊള്ളുന്നത് കുറവായതിനാലും ത്വക്കില്‍ ഇതിന്റെ ഉല്‍പാദനം കുറയുന്നതുകൊണ്ടും കുടലുകളില്‍ നിന്ന് കാത്സ്യം വലിച്ചെടുക്കുന്നത് കുറയുന്നത് കൊണ്ടും ഈ വൈറ്റമിന്റെ ഒരു ദിവസത്തെ ആവശ്യം 2000IU വരെ ആകാവുന്നതാണ്. പ്രധാനമായും നമ്മുടെ ജീവിത ശൈലിയിലെ മാറ്റംകൊണ്ടും വസ്ത്രധാരണത്തിലുളള മാറ്റംകൊണ്ടുമാണ് ഈ വൈറ്റമിന്‍ ശരീരത്തില്‍ കുറഞ്ഞു
പോകുന്നത്.