ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. ഏകദിന മത്സരത്തിനിടെ കെ.എല്‍ രാഹുലിന് പരുക്കേറ്റതിനാലാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഏകദിന പരമ്പരക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സഞ്ജുവിന് അവസരം എത്തിയത്.
ഏകദിന പരമ്പരയില്‍ 3-0 ഇന്ത്യ വിജയിച്ചിരുന്നു. അഞ്ചു മത്സരങ്ങളടങ്ങിയതാണ് ടി20 പരമ്പര.