കോട്ടക്കല്‍: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ശാസ്ത്ര സദസ് സംഘടിപ്പിച്ചു. സദസില്‍ സീനിയര്‍ ഫിസിഷ്യന്‍ ഡോ.കെ മഹേഷ് പ്രബന്ധം അവതരിപ്പിച്ചു. ജീവിത ശൈലിയിലുണ്ടായ വ്യതിയാനങ്ങളും പാരിസ്ഥിതിക മലിനീകരണവുമാണ് കരള്‍വീക്കത്തിന് കാരണമെന്നും ഒരാളുടെ ആരോഗ്യനിലവാരം നിശ്ചയിക്കുന്നത് കരളിന്റെ പ്രവര്‍ത്തനക്ഷമതയാണെന്നും ആയുര്‍വേദ മരുന്നുകളില്‍ അരിഷ്ടം, നെയ്യ്, എന്നിവയുടെ ഉപയോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ ദൂരീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹെപ്പറ്റൈറ്റിസ് ദിനാചരണം പൊതുജനങ്ങള്‍ക്ക് ഉപകാരമാവുന്ന രീതിയില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഹെഡ് ഓഫീസിലും, ശാഖകളിലും നടത്തി. സി.ഇ.ഒ ഡോ.ജി.സി ഗോപാലപിള്ള, ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ.കെ. മുരളീധരന്‍, ചീഫ് ക്ലിനിക്കല്‍ റിസര്‍ച്ച് ഡോ. പി.ആര്‍ രമേഷ്,ചീഫ് ആര്‍ ആന്റ് ഡി
ഡോ.ടി.എസ് മാധവന്‍കുട്ടി, ഡെപ്യൂട്ടീ ചീഫ് ഫിസിഷ്യന്‍ ഡോ.കെ.വി രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.