മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് പണം സമാഹരിച്ച് നല്‍കി നാദാപുരം കുടുംബശ്രീ പ്രവര്‍ത്തകര്‍

മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് പണം സമാഹരിച്ച് നല്‍കി നാദാപുരം കുടുംബശ്രീ പ്രവര്‍ത്തകര്‍

നാദാപുരം: പാലേരിയിലെ എസ്.എം.എ രോഗബാധിതനായ മുഹമ്മദ് ഇവാന്‍ ചികിത്സ ഫണ്ടിലേക്ക് നാദാപുരം കുടുംബശ്രീ പ്രവര്‍ത്തകര്‍ 1,94595 രൂപ സമാഹരിച്ചു നല്‍കി. ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ചികിത്സാ കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ എസ്.പി കുഞ്ഞഹമ്മദിനു കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരംസമിതി ചെയര്‍മാന്‍ സി.കെ നാസര്‍ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് , കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ, മെമ്പര്‍ സെക്രട്ടറി ടി. പ്രേമാനന്ദന്‍ , അക്കൗണ്ടന്റ് കെ. സിനിഷ , മെമ്പര്‍മാരായ പി.പി ബാലകൃഷ്ണന്‍, സുമയ്യ പാട്ടത്തില്‍, ധനസമാഹരണ കമ്മിറ്റി മെമ്പര്‍മാരായ കെ.സി മൊയ്തു, മുഹമ്മദ്, അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *