കോഴിക്കോട്: കോഴിക്കോട് ടൗണിലേക്ക് കടക്കുന്ന പ്രവേശന റോഡായ ജാഫര്‍ഖാന്‍ കോളനി റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി 153ാമത് ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ നില്‍പ്പ് സമരം നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വിജു മേക്കുറ്റി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.പ്രജോഷ്, മണ്ഡലം സമിതി അംഗം അനില്‍ രാരിച്ചംപറമ്പില്‍, ഏരിയ ജനറല്‍ സെക്രട്ടറി. കെ.ബസന്ത് , ബൂത്ത് ജനറല്‍ സെക്രട്ടറി ഹേമന്ദ് ഇടക്കണ്ടിയില്‍, പ്രവീണ്‍ തിരുത്തിയാട് എന്നിവര്‍ പ്രസംഗിച്ചു.