ഇടുക്കി: ഇടുക്കിയില്‍ വ്യത്യസ്തയിടങ്ങളില്‍ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 1.48ഓടു കൂടിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു തവണയാണ് ഭൂചലനമുണ്ടായത്. യഥാക്രമം 3.1, 2.8, 2.95, തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. രണ്ടാമത്തേത് 2.95, 2.75, 2.93 എന്നിങ്ങനെയാണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. ഇരട്ടിയാര്‍, തങ്കമ്മണി, തൊമ്മന്‍കുത്ത്, മലിയിഞ്ചി എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.