‘വിസക്കായി അപേക്ഷിച്ചവരോട് മെഡിക്കല്‍ റഫറലില്‍ നിര്‍ദേശിച്ചിട്ടില്ലാത്ത പരിശോധന നടത്താന്‍ ആവശ്യപ്പെട്ടാല്‍ ഖത്തര്‍ മെഡിക്കല്‍ സെന്ററിനെ അറിയിക്കണം’

‘വിസക്കായി അപേക്ഷിച്ചവരോട് മെഡിക്കല്‍ റഫറലില്‍ നിര്‍ദേശിച്ചിട്ടില്ലാത്ത പരിശോധന നടത്താന്‍ ആവശ്യപ്പെട്ടാല്‍ ഖത്തര്‍ മെഡിക്കല്‍ സെന്ററിനെ അറിയിക്കണം’

ദോഹ: ഖത്തറില്‍ വിസക്കായി അപേക്ഷിച്ചിട്ടുള്ളവരോട് മെഡിക്കല്‍ റഫറലില്‍ നിര്‍ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും പരിശോധനകള്‍ നടത്താന്‍ എക്‌സ്റ്റേണല്‍ മെഡിക്കല്‍ സെന്ററുകളില്‍ നിന്ന് ആവശ്യപ്പെടുകയാണെങ്കില്‍ ആ വിവരം അപേക്ഷകര്‍ ഖത്തര്‍ മെഡിക്കല്‍ സെന്ററിനെ അറിയിക്കണമെന്ന് അപേക്ഷകരുടെ അറിവിലേക്കായി ഖത്തര്‍ വിസാ സെന്റര്‍ അറിയിച്ചു.

+91 4461331333 എന്ന നമ്പറിലോ [email protected]/ [email protected] എന്ന ഇ മെയിലിലോ ആണ് അറിയിക്കേണ്ടത്. സി.ടി സ്‌കാന്‍, ക്വാണ്ടി ഫെറോണ്‍ തുടങ്ങി ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന ചില വിപുല പരിശോധനകള്‍ക്ക് മാത്രമാണ് എക്‌സ്റ്റേണല്‍ ഹെല്‍ത്ത് കെയര്‍വെല്‍ ഫെസിലിറ്റികള്‍ സന്ദര്‍ശിക്കാന്‍ അപേക്ഷകരോട് നിര്‍ദേശിക്കുന്നത്. പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷം ചില അപേക്ഷകരോട് മാത്രമാണ് കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ റഫറല്‍ ഇഷ്യൂ ചെയ്യാറുള്ളത്.

എന്‍.എ.ബി.എല്‍, എന്‍.ബി.എച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെ ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ തന്നെ കണ്ടെത്തി ഇതിനായി എം.പാനല്‍ ചെയ്തിട്ടുണ്ട്. അധിക വൈദ്യ പരിശോധനകള്‍ക്ക് അതാത് കേന്ദ്രങ്ങളില്‍ നിന്ന് ഔദ്യോഗിക രസീത് നല്‍കുന്നതുമാണ്.വൈദ്യ പരിശോധനയുടെ സ്റ്റാറ്റസ് സംബന്ധിച്ച തുടര്‍ വിവരങ്ങള്‍ ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ സിസ്റ്റം / ഖത്തര്‍ വിസ സെന്റര്‍ വെബ്‌സൈറ്റ് വഴിയോ അപേക്ഷകര്‍ക്ക് നേരിട്ടു ലഭിക്കും. എന്നാല്‍ എന്തു കാരണത്താലാണ് മെഡിക്കല്‍ അണ്‍ഫിറ്റ് എന്നത് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തുന്നതല്ല. മെഡിക്കല്‍ റഫറലുകള്‍ക്കായി അപ്പോയ്‌മെന്റ് ബുക്ക് ചെയ്യാന്‍ ഖത്തര്‍ വിസ സെന്റര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെയും സാധിക്കുമെന്നും ഖത്തര്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കായി അധികൃതര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *