മൂന്ന് എം.പിമാര്‍ക്ക് കൂടി ഇന്ന് സസ്‌പെന്‍ഷന്‍

മൂന്ന് എം.പിമാര്‍ക്ക് കൂടി ഇന്ന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് മൂന്ന് പ്രതിപക്ഷ എം.പമാരെ സസ്‌പെന്‍ഡ് ചെയ്തു.ഇതോടെ സസ്‌പെന്‍ഷനിലായ പാര്‍ലമെന്റ് എം.പിമാരുടെ എണ്ണം 27 ആയി. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ആം ആദ്മി പാര്‍ട്ടിയിലെ സന്ദീപ് കുമാര്‍, സുശീല്‍ കുമാര്‍ ഗുപ്ത, സ്വതന്ത്രന്‍ അജിത് കുമാര്‍ ഭുയാന്‍ എന്നിവരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം 19 രാജ്യസഭ എം.പിമാരെയും നാല് ലോക്‌സഭ എം.പിമാരെയും പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *