മലയോര കാര്‍ഷിക ടൂറിസത്തിന് പദ്ധതികളൊരുക്കി ജില്ലാ പഞ്ചായത്ത്

മലയോര കാര്‍ഷിക ടൂറിസത്തിന് പദ്ധതികളൊരുക്കി ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ കാര്‍ഷിക ടൂറിസ (ഫാംടൂറിസം)ത്തിന് പ്രത്യേക പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് മലയോര ഗ്രാമ പഞ്ചായത്തുകളിലായി ഫാം ടൂറിസം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായ ത്തുകളുടെ സംയുക്ത പദ്ധതിയായാണ് വിഭാവനം ചെയ്യുന്നത്. ഇരുവഞ്ഞിപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളായ പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളെയാണ് പൈലറ്റ് പ്രൊജ
ക്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പഞ്ചായത്തുകളിലെ മാതൃകാ കര്‍ഷകരെ കെണ്ടത്തി അവരുടെ കൃ
ഷിയിടങ്ങളെ ടൂറിസം പോയിന്റുകളാക്കി വികസിപ്പിക്കുന്നതാണ് പദ്ധതി.

ഇരുവഞ്ഞി വാലി അഗ്രി ടൂറിസം സര്‍ക്യൂട്ടിന്റെ പ്രമോഷന്റെ ഭാഗമായും സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വൈറ്റ്‌വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പായ മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്റെ ഫ്രീ ഇ വന്റുകളുടെ ഭാഗമായും ഇന്ന് മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘം സര്‍
ക്യൂട്ട് നേരില്‍ കാണാനും ഇരുവഞ്ഞിപ്പുഴയിലെ കയാക്കിങ് പരിശീലന പരിപാടികള്‍ സന്ദര്‍ശിക്കും. ഇന്ന് അരയിടത്ത്പാലം ജംങ്ഷനില്‍ നിന്നാരംഭിക്കുന്ന യാത്ര ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ ഫ്‌ളാഗ് ഓഫ്‌ചെയ്യും. ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ ബോസ് ജേക്കപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സി.ഇ.ഒ ബിന്ദു കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ദാസ്, ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകല, കോഴിക്കോട് ബ്ലോക്ക്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വിജയകുമാര്‍, ഇരുവഞ്ഞി വാലി ടൂറിസം ഫാര്‍മര്‍ ഗ്രൂപ്പ് പ്രസിഡന്റ് അജു.എ.മാനുവല്‍, എം.ടി.സി ചെയര്‍മാന്‍സജീര്‍ പടിക്കല്‍ എന്നിവര്‍ സംബന്ധിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *