പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് നാളേക്ക് മാറ്റി

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് നാളേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്ന് നടത്താനിരുന്ന ട്രയല്‍ അലോട്ട്മെന്റ് മാറ്റി. ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിലാണ് ഇന്ന് ട്രയല്‍ അലോട്ട്മെന്റ് നടത്തുമെന്ന് പറഞ്ഞിരുന്നത്. ഇതിലാണ് മാറ്റം. അതേസമയം മറ്റു അലോട്ട്മെന്റുകളില്‍ മാറ്റമുണ്ടാകില്ല.

ആഗസ്റ്റ് മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ക്ലാസുകള്‍ ആഗസ്റ്റ് 22നു ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.

Share

Leave a Reply

Your email address will not be published. Required fields are marked *