കൊച്ചി: പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് അപകടം. പതിമൂന്നുകാരന് മരിച്ചു. കീഴില്ലത്ത് ഹരിനാരായണനാ(13)ണ് മരിച്ചത്. അപകടസമയത്ത് ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്.
പരുക്കേറ്റവരില്‍ കുട്ടിയുടെ മുത്തച്ഛന് നാരായണന് നമ്പൂതിരിക്ക് ഗുരുതര പരുക്കാണുള്ളത്. പരുക്കേറ്റ ബാക്കി അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴില്ലത്ത് ഇന്ന് രാവിലെയാണ് സംഭവം. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുകയായിരുന്നു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.