മാഹി: പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ആര്. സെല്‍വം, അശോക് ബാബു എം.എല്‍.എ എന്നിവര്‍ നാളെ മാഹിയില്‍ സന്ദര്‍ശനം നടത്തും. അശോക് ബാബു എം.എല്‍.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ചെമ്പ്രയിലെ കുയ്യാല്‍ റോഡിന്റെ ഭൂമി പൂജയും ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സാന്ത്വനം മാഹിയുടെ ആഭിമുഖ്യത്തില്‍ മാഹി മുന്‍സിപ്പല്‍ മൈതാനത്ത് ആരംഭിക്കുന്ന ഓണം വിപണന മേളയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12.30ന് സ്വീക്കര്‍ നിര്‍വഹിക്കും.ലഹരി വിരുദ്ധ ബോധവല്‍ക്കണത്തിന്റെ ഭാഗമായി ചാലക്കര ഉസ്മാന് ഗവ. ഹൈസ്ക്കൂളില്‍ കേരള കൗമുദി സംഘടിപ്പിക്കുന്ന ‘ബോധ പൗര്‍ണ്ണമി ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി ആര്. സെല്‍വം ഉദ്ഘാടനം ചെയ്യും.നാളെ രാവിലെ ഒമ്പത് മണിക്ക് മാഹി ഗവ. ഹൗസില്‍ വച്ച് പൊതുജനങ്ങളില്‍ നിന്ന് മന്ത്രി നിവേദനം സ്വീകരിക്കുന്നതാണെന്ന് ബി.ജെ.പി മാഹി മണ്ഡലം പ്രസിഡന്റ് എ. ദിനേശന് അറിയിച്ചു.