കോഴിക്കോട്: പരിസ്ഥിതിക്ക് ദോഷം വരുത്താതെയുള്ള വികസന പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് ശാസ്ത്ര വേദി സംസ്ഥാന വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. വര്‍ഷംതോറും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി ഡോ.വി.ഉണ്ണികൃഷ്ണന്‍ നായര്‍ (പ്രസിഡന്റ് ) ബി.സി ഉണ്ണിത്താന്‍, ജെ.എസ് അടുര്‍ (വര്‍ക്കിംഗ് പ്രസിഡന്റുമാര്‍) പഴംകുളം സതീഷ് , ചെല്ലമ്മ ടീച്ചര്‍, ഡോ. ഗോപി മോഹന്‍, പി.സുദീപ്, കൊയ്യം നാരായണന്‍ (വൈസ് പ്രസിഡന്റുമാര്‍), അഡ്വ. മരുതംകുഴി സതീഷ് കുമാര്‍ (ജനറല്‍ സെക്രട്ടറി), ഡോ. പ്രവീണ്‍ സാകല്യ, പി.ഐ. അജയന്‍ , എ. സ്റ്റാന്‍ലി, വി. സുന്ദരേശ പണിക്കര്‍ (സെക്രട്ടറിമാര്‍), വി.വിജയകുമാര്‍ (ഖജാന്‍ജി), വി.എസ്.ഹരീന്ദ്രനാഥ് (സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍) ഡോ. പ്രേംജിത്ത് (ചീഫ് എഡിറ്റര്‍) എന്‍.എല്‍. ശിവകുമാര്‍ (എഡിറ്റര്‍) സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ഡോ. ഹരി നാരായണന്‍, ഡോ.സജിത്ത് ബാബു, എ.എ. കലാം, രാജീവ, ഡോ.സുഭാഷ്, ഡോ.ഷാജി വെള്ളല്ലൂര്‍, സന്തോഷ് കുമാര്‍, അഡ്വ.കെ.ആര്‍. കുറുപ്പ്, കെ.ജി.ശ്രീകുമാര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു.