നാലാം വ്യവസായ വിപ്ലവവും തൊഴില്‍ വൈദഗ്ധ്യവും; വിദ്യാര്‍ഥികളുമായി സംവദിച്ചു

നാലാം വ്യവസായ വിപ്ലവവും തൊഴില്‍ വൈദഗ്ധ്യവും; വിദ്യാര്‍ഥികളുമായി സംവദിച്ചു

കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും റോബോട്ടിക്‌സ് തുടങ്ങിയ ആധുനിക സാങ്കേതികത്വവുമാണ് നാലാം വ്യവസായ വിപ്ലവത്തിന് കാരണമായതെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ്. പുതിയ തലമുറ അത്തരം വൈദ്യഗ്ധ്യങ്ങള്‍ ആര്‍ജിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഇ.എസ് – ഇംസാര്‍ മാനേജ്‌മെന്റ് കോളജ് , മലബാര്‍ ചേംബറുമായി സഹകരിച്ച് നാലാം വ്യവസായവും തൊഴില്‍ വൈദഗ്ധ്യവും സംബന്ധിച്ച പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി.കെ സ്റ്റീല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സബീഹ് മുസ്ല്യാറകത്ത് , ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ്, ജി.ടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയരക്ടര്‍ മെഹ്‌റൂഫ് മണലൊടി , അനില്‍ ബാലന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ചേംബര്‍ വൈസ് പ്രസിഡന്റ് എം.നിത്യനന്ദ് കാമത്ത് മോഡറേറ്ററായിരുന്നു. ഇംസാര്‍ ഡയരക്ടര്‍ ഡോ.സിഎം ഷൈനി സ്വാഗതവും അസി.പ്രൊഫസര്‍ എം. ടി അനുശ്രീ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *