ആലപ്പുഴ: പാഠ്യപദ്ധതി അട്ടിമറിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കാവി വല്‍ക്കരണമാണ് നടത്തുന്നത്. ഇന്ത്യയുടെ ദേശിയ സ്വാതന്ത്ര്യ സമര ചരിത്രത്തേയും തുടര്‍ന്ന് ഇന്ത്യയുടേയും കേരളത്തിന്റേയും നവോത്ഥാന ചരിത്രത്തേയും തമസ്‌കരിക്കാനും ചരിത്രം തന്നെ മാറ്റി എഴുതാനും കാവി വല്‍ക്കരിക്കാനും ബോധപൂര്‍വമായ ഇടപെടലുകളാണ് മോദി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് കെ.എസ്.യു-എസ് എസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു. ഒരു രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന വിദ്യഭ്യാസ മേഖല ഇതനുസരിച്ച് കാവി വല്‍ക്കരിക്കാനുള്ള പദ്ധതിയാണ് ദേശിയ പാഠ്യപദ്ധതി നവീകരണത്തിലൂടെ കേന്ദ്രഭരണകൂടം ശ്രമിക്കുന്നത്.
നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളേയും തകര്‍ത്ത് എറിയുകയാണ്. ഇതിനെതിരേ ശക്തമായ ചെറുത്ത് നില്‍പ്പിന്റെ ഉദാത്തമായ മാതൃകയാണ് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തികൊണ്ട് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച് വരുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടുവെങ്കിലും ചില എയ്ഡഡ് വിദ്യാലയങ്ങളില്‍ പരിമിതികള്‍ നിലനില്‍ക്കുകയാണ്. അതില്‍ മാറ്റം വരുത്തുന്നതിന് ഫലപ്രദമായ ഇടപെടലുകള്‍ വേണം. വിദ്യാലയങ്ങളില്‍ ലിംഗസമത്വം നടപ്പിലാക്കാനുള്ള സംസ്ഥാന ബാലാവകാശ കമ്മീ ഷന്‍ നിര്‍ദേശത്തെ കെ.എസ്.യു എസ് സ്വാഗതം ചെയ്യുന്നു.
കോണ്‍ഗ്രസ് എസ് ജില്ലാ കണ്‍വന്‍ഷനും നേതൃത്വ സംഗമവും കെ.എസ്.യു- എസ് സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിനും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി-എസ് അംഗം വി.വി സന്തോഷ് ലാല്‍ , യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല , കോണ്‍ഗ്രസ് എസ് ബ്ലോക്ക് പ്രസിഡന്റ് എ.നൗഷാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.