ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ നിയന്ത്രിക്കണം; നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ നിയന്ത്രിക്കണം; നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വ്യാജ റിവ്യൂകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. ഇത്തരം റിവ്യൂകളെ നിയന്ത്രിക്കാനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജൂലൈ 31ഓടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉല്‍പ്പന്നങ്ങളെ കുറിച്ച് പക്ഷപാതപരവും വ്യാജവുമായ റിവ്യൂ തടയുന്നതിലൂടെ ഈ-കൊമേഴ്‌സ് വിപണിയില്‍ സുതാര്യത കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നടപടിയെടുത്തിരുന്നു. ഈ വര്‍ഷം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 119 നോട്ടീസുകളാണ് പുറപ്പെടുവിച്ചത്. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്ന് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *