‘ഇതാണ് നേതാവ്’ സി.മോയിന്‍കുട്ടി സ്മരണിക പ്രകാശനം 29ന്

‘ഇതാണ് നേതാവ്’ സി.മോയിന്‍കുട്ടി സ്മരണിക പ്രകാശനം 29ന്

കോഴിക്കോട്: മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ്പ്രസിഡന്റും എം.എല്‍.എയും നിരവധി സംഘടനകളുടെ സാരഥിയും അര നൂറ്റാണ്ടിലധികം പൊതു രംഗത്ത് നിറഞ്ഞുനില്‍ക്കുകയും ചെയ്ത സി.മോയിന്‍കുട്ടിയുടെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന ‘ഇതാണ് നേതാവ്’ സോവനീറിന്റെ പ്രകാശനം 29ന് വെള്ളി വൈകുന്നേരം 3.30ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുമെന്ന് സൗഹൃദ സംഘം ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ പാണ്ടികശാലയും വര്‍ക്കിങ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സൗഹൃദ സംഘം ചെയര്‍മാന്‍ ബിഷപ് ഡോ.മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും. നവാസ്പൂനൂര്‍ പുസ്തക പരിചയം നടത്തും. പാണക്കാട് റഷീദലി തങ്ങള്‍, ഡോ.എം.കെ.മുനീര്‍, പി.കെ.ഗോപി, പി.മോഹനന്‍ മാസ്റ്റര്‍, കെ.പ്രവീണ്‍ കുമാര്‍, സി.കെ.പത്മനാഭന്‍, എം.എ റസാക്ക് മാസ്റ്റര്‍, ടി.വി.ബാലന്‍, കാന്തി പിന്റോറിയ(യു.കെ.), പി.കെ.അഹമ്മദ്, എം.പി.അഹമ്മദ് എന്നിവര്‍ സംസാരിക്കും. ഉമ്മര്‍ പാണ്ടികശാല സ്വാദതവും സൈനുല്‍ ആബിദീന്‍ തങ്ങള്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *