ആലപ്പുഴ: നിരന്തരമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റു. എന്നാല്‍, ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് സെക്ഷന്‍ ഇപ്പോഴും ആക്ടീവ് ആക്കിയിട്ടില്ല. ശ്രീറാം വെങ്കിട്ടരാമിനെ കലക്ടറായി നിയമിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ നിരവധി പേരാണ് വിമര്‍ശനവുമായി പേജില്‍ കമന്റുകളിട്ടത്. ഈ പശ്ചാത്തലത്തിലാണ് കമന്റ് ബോക്‌സ് താല്‍ക്കാലികമായി ഡിആക്ടീവ് ചെയ്തത്. ഇടയ്ക്ക് രണ്ടു തവണ തുറന്നപ്പോഴും അതിരുവിട്ട കമ്മന്റുകളാണ് വന്നത്. ഒടുവില്‍ ബുധനാഴ്ച ഫെയ്‌സ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റാനായി തുറന്നപ്പോഴും സമാനസ്ഥിതിയായിരുന്നു. വൈകാതെ കമന്റുകളെല്ലാം നീക്കം ചെയ്തു പൂട്ടി.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ വിചാരണ നേരിടുന്നയാളെ കലക്ടറായി നിയമിച്ചതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളടക്കം എതിര്‍ത്തിരുന്നു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് കോണ്‍ഗ്രസ്.