തലശ്ശേരി: സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍. 100ാം വാര്‍ഷികത്തില്‍ വിദ്യാലയത്തിന് അര്‍ഹമായ ആദരവ് അര്‍പ്പിക്കാന്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ 101 അംഗ നിര്‍വാഹക സമിതി ഉള്‍പ്പെടെ, 1001 അംഗങ്ങളടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.
സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കൂടിയായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഒ.വി മുസ്തഫ ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: ഡെന്നി ജോണ്‍ ജനറല്‍ zaks കണ്‍വീനറുമായ കമ്മിറ്റിയുടെ രക്ഷാധികാരികളായി. കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍, കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ: അലക്‌സ് വടക്കുംതല, കെ.മുരളീധരന്‍ എം.പി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, പ്രൊഫ: റിച്ചാര്‍ഡ് ഹേ, തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി ടീച്ചര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. പി.ടി.എ പ്രസിഡന്റ് രുക്മിണി ഭാസ്‌കരന്‍, മുന്‍ പി.ടി.എ പ്രസിഡന്റും സ്‌കൂള്‍ വികസന സമിതി സെക്രട്ടറിയുമായ കെ.വി ഗോകുല്‍ ദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ പുനത്തില്‍, അഡ്വ. രമേഷ് കെ.കെ രാജീവ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ. സി.ജി അരുണ്‍, മുന്‍ പ്രിന്‍സിപ്പല്‍ വി.കെ സുരേഷ് ബാബു, മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീഷാ രാജീവ്, അഡ്വ. സുനില്‍ എന്നിവര്‍ കണ്‍വീനര്‍മാരും പ്രധാനാധ്യാപകന്‍ സി.ആര്‍ ജന്‍സണ്‍ ട്രഷററുമാണ്. സ്‌കൂളില്‍ ചേര്‍ന്ന യോഗം റവ. ഡോ: ക്ലാരന്‍സ് പാലിയത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് രുക്മിണി ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരനും പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഇര്‍ഫാന്‍ അലി രൂപകല്‍പന ചെയ്ത ശതാബ്ദി ലോഗോ പ്രിന്‍സിപ്പലിന് നല്‍കി ഒ.വി മുസ്തഫ പ്രകാശനം ചെയ്തു. വി.കെ സുരേഷ് ബാബു, കെ.വി ഗോകുല്‍ ദാസ്, സ്റ്റാഫ് സെക്രട്ടറി ഹെന്റി ആന്റണി, നഗരസഭാംഗം ബംഗ്ല ഷംസു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു തൈക്കന്‍ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.സി.ജി അരുണ്‍ നന്ദിയും പറഞ്ഞു.