റോട്ടറി ക്ലബ് കാലിക്കറ്റ് മിഡ്ടൗണും കേന്ദ്രീയ വിദ്യാലയവും കാര്‍ഗില്‍ വിജയദിവസം ആഘോഷിച്ചു

റോട്ടറി ക്ലബ് കാലിക്കറ്റ് മിഡ്ടൗണും കേന്ദ്രീയ വിദ്യാലയവും കാര്‍ഗില്‍ വിജയദിവസം ആഘോഷിച്ചു

കോഴിക്കോട്: റോട്ടറിക്ലബ് മിഡ്ടൗണിന്റേയും കേന്ദ്രീയ വിദ്യാലയത്തിലെ എന്‍.സി.സി വിഭാഗത്തിന്റേയും നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിവസം ആഘോഷിച്ചു. ഈസ്റ്റ് ഹില്‍ വിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ ക്യാപ്റ്റന്‍ വിക്രമിന്റെ മാതാപിതാക്കളായ ലഫ്.കേണല്‍ പി.കെ.പി.വി പണിക്കരും കല്യാണി പണിക്കരും പങ്കെടുത്തു. ഇരുവരും ക്യാപ്റ്റന്‍ പി.വി വിക്രമിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. 9 കേരള ബി.എന്‍.എന്‍.സി.സി കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ എസ്.സി ശര്‍മയും സുബേദാര്‍ വി.അനീഷ്‌കുമാറും പുഷ്പാര്‍ച്ചന നടത്തി. കൗണ്‍സിലര്‍ എന്‍.ശിവപ്രസാദ്, റോട്ടറി പ്രസിഡന്റ് അദീപ് സലീം, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍ മഹിപാല്‍ സിങ്, ടി.ഉണ്ണികൃഷ്ണന്‍, ആര്‍.ജയന്ത്കുമാര്‍, മഹാലക്ഷ്മി അരുണ്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *