തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് രാജ്ഭവനു മുന്‍പില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. രാജ്ഭവനു മുന്‍പില്‍ വച്ച് പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു.