മാഹി: കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിരന്തരം വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സ്റ്റാച്യു സ്‌ക്വയറില്‍ മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ടധര്‍ണ നടത്തി. രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.പി വിനോദ്
അധ്യക്ഷത വഹിച്ചു. കെ.മോഹനന്‍, കെ ഹരീന്ദ്രന്‍, പി.പി. ആശാലത , ഐ.അരവിന്ദന്‍ , പായറ്റ അരവിന്ദന്‍ ,
ജസീമ മുസ്തഫ, ഉത്തമന്‍ തിട്ടയില്‍ , കെ.സുരേഷ്, നളിനി ചാത്തു, എം. ശ്രീജയന്‍ സംസാരിച്ചു. അജയന്‍ പൂഴിയില്‍, മുനവര്‍ പന്തക്കല്‍, ടി.ശ്രീനിവാസന്‍ , കെ.കെ.ശ്രീജിത്ത്, കെ.പിഷിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.