തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വിഷയത്തില്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരേ വിമര്‍ശനമുയുരന്നുണ്ട്. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന ആറ് മാസത്തിനുള്ളില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നിലവില്‍ 90,000 രൂപയാണ് മന്ത്രിമാരുടെ ശമ്പളം എം.എല്‍.എമാര്‍ക്ക് 70,000 രൂപയും.