കോഴിക്കോട്: ഭരണകൂടം വര്‍ഷങ്ങളായി തുടരുന്ന ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനങ്ങള്‍ക്കെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ നയിക്കുന്ന പ്രക്ഷോഭ യാത്രക്ക് തുടക്കമായി. ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിന് ജില്ലയുടെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. വിദ്യാര്‍ഥി സമൂഹത്തോട് തുടരുന്ന ഈ കടുത്ത അനീതി ഇനിയും തുടരാന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അനുവദിക്കില്ലായെന്ന് പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ അഷ്റഫ് പറഞ്ഞു.
ജില്ല വൈസ് പ്രസിഡന്റ് റഹീം ചേന്നമംഗല്ലൂര്‍ അധ്യക്ഷത വഹിച്ച പ്രക്ഷോഭ യാത്ര ഉദ്ഘാടന സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി.സി മുഹമ്മദ് കുട്ടി, പ്രക്ഷോഭ യാത്ര ക്യാപ്റ്റന്‍ മുനീബ് എലങ്കമല്‍, വൈസ് ക്യാപ്റ്റന്‍ തബ്ഷീറ സുഹൈല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.എ ഖയ്യൂ, മണ്ഡലം കണ്‍വീനര്‍ ഹസനു സ്വാലിഹ് എന്നിവര്‍ സംസാരിച്ചു. പ്രക്ഷോഭ യാത്ര രണ്ട് ദിവസങ്ങളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി നാളെ വൈകുന്നേരം കുറ്റ്യാടി ടൗണില്‍ പൊതു സമ്മേളനത്തോട് കൂടി സമാപിക്കും. സമാപന സമ്മേളനത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍, റസാഖ് പാലേരി, അസ്ലം ചെറുവാടി എന്നിവര്‍ പങ്കെടുക്കും.