കോഴിക്കോട്: നാഷണല്‍ ഹോസ്പിറ്റലിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍.എ.ബി.എച്ച്) അംഗീകാരം ലഭിച്ചതായിചെയര്‍മാന്‍ ഡോ.കെ മൊയ്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചികിത്സാ സേവനങ്ങളില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് മികച്ച ഗുണനിലവാരത്തില്‍ രോഗീപരിചരണം നല്‍കുന്ന ആശുപത്രികള്‍ക്കുള്ള അംഗീകാരമാണ് എന്‍.എ.ബി.എച്ച് സര്‍ട്ടിഫിക്കേഷന്‍. രോഗനിര്‍ണയത്തിനും മികച്ച ചികിത്സയ്ക്കും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഹോസ്പിറ്റലിലെ സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ലഭ്യമാണ്. കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി അവതരിപ്പിച്ചിട്ടുള്ള മെഡിസെപ്പ് പദ്ധതിയില്‍ ഹോസ്പിറ്റലിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ കാരുണ്യ ആരോഗ്യ സുരക്ഷ, ഇ.എസ്.ഐ, ഇ.സി.എച്ച്.എസ് തുടങ്ങിയ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികളും എല്ലാ സ്വകാര്യ ഇന്‍ഷുറന്‍സ് മുഖാന്തരമുള്ള ക്യാഷ്‌ലെസ് ചികിത്സാ സേവനങ്ങളും ഹോസ്പിറ്റലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിനീത് ജോസ് (അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, മനു ജോസ് (മാനേജര്‍ ഓപറേഷന്‍സ്), ആദര്‍ശ്(പി.ആര്‍.ഒ) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.