കോഴിക്കോട്: ജി.ബി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അവാര്‍ഡ് വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ സി.ഇ ചാക്കുണ്ണിക്ക്, കേരള ചെറുകിട വ്യവസായ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് സമ്മാനിച്ചു. ഹോട്ടല്‍ ട്രിപ്പന്റയില്‍ നടന്ന ചടങ്ങില്‍ രവികുമാര്‍, ഡോ.കെ.പി ഖാലിദ്, എം.എം സിറാജുദ്ദീന്, പ്രദീപ് എന്നിവര്‍ പങ്കെടുത്തു. കൊവിഡ് കാലത്ത് തന്റെ ഉടമസ്ഥതയിലുള്ള നൂറോളം കടകളുടെ വാടക ഒഴിവാക്കിയും മലബാറിന്റെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് സി.ഇ ചാക്കുണ്ണിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.