5ജി സെപ്ക്ട്രം ലേലം ഇന്ന് ആരംഭിക്കും, പങ്കെടുക്കാന്‍ നാല് വന്‍കിട കമ്പനികള്‍

5ജി സെപ്ക്ട്രം ലേലം ഇന്ന് ആരംഭിക്കും, പങ്കെടുക്കാന്‍ നാല് വന്‍കിട കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യം ഇനി 5ജി യിലേക്ക്. അഞ്ചാം തലമുറയുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ, അദാനി ഡേറ്റ എന്നീ വന്‍കിട കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കും. ഈ ലേലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒന്നരലക്ഷം കോടിയോളം രൂപയാണ് വരുമാനമായി പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ 10 ന് ആരംഭിക്കുന്ന ലേലം വൈകുന്നേരം 6 മണിവരെ നീണ്ടുനില്‍ക്കും. പ്രധാനമന്ത്രിയുെട അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലാണ് 5 ജി ലേലനടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ധാരണയായത്. ടെലികോം മന്ത്രാലയമാണ് ലേലം നടത്തുന്നത്.

4ജിയേക്കാള്‍ പത്തിരട്ടി വേഗമുള്ളതും 3 ജി യേക്കാള്‍ 30 മടങ്ങ് വേഗമുള്ളതുമാണ് 5 ജി. 20 വര്‍ഷത്തേക്കാണ് ലേലം ചെയ്യുന്നത്. ലേലം നേടുന്നവര്‍ക്ക് സ്‌പെക്ട്രം ഉപയോഗിക്കാനുള്ള ലൈസന്‍സ് അവകാശം 20 വര്‍ഷത്തേക്കായിരിക്കും ലഭിക്കുക. ലേലത്തില്‍ പങ്കെടുക്കുന്ന നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയര്‍ടെല്‍ 5,500 , വൊഡാഫോണ്‍ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചു. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എ.എം.ഡിയായി നിക്ഷേപിച്ചത്. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ 13 നഗരങ്ങളിലാണേ് 5 ജി സേവനം ലഭ്യമാവുക. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ ലഭിക്കും. ബംഗളൂരു, ഛണ്ഡീഗഢ്, ഡല്‍ഹി, ഹൈദരാബാദ്, പുണെ, ലഖ്‌നോ, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *