സോണിയാ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

സോണിയാ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ രണ്ടര മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
കൊവിഡിനെ തുടര്‍ന്ന് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇ.ഡി ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ഇ.ഡി ചോദിച്ചതായാണ് വിവരം.
അതേസമയം പ്രതിഷേധിച്ച് ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ പ്രതിഷേധിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം ഡല്‍ഹി പോലിസ് തടഞ്ഞു. ഇതോടെ പ്രതിഷേധം എ.ഐ.സി.സി ആസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് സത്യാഗ്രഹ സമരത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായാണ് പ്രതിഷേധം. സത്യാഗ്രഹ സമരം നടത്താന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *