‘സെസ് പിരിച്ചെടുക്കാന്‍ അടിയന്തിര നടപടി വേണം’

‘സെസ് പിരിച്ചെടുക്കാന്‍ അടിയന്തിര നടപടി വേണം’

തലശ്ശേരി: ജ്വല്ലറി ഉടമകള്‍ ക്ഷേമനിധിയിലേക്ക് അടയ്ക്കാനുള്ള സെസ് പിരിച്ചെടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ സ്വര്‍ണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.മനോഹരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി ആദ്യ കാല തൊഴിലാളികളെ ആദരിച്ചു. കെ.സി ജ്യോതിന്ദ്രന്‍, കെ.സതീഷ് കുമാര്‍, പി.വി.വിനീഷ്, വിനോദ് കുമാര്‍ സംസാരിച്ചു. ഭാരവാഹികളായി വാഴയില്‍ ശശി (പ്രസിഡന്റ്) സി.ധനപാല്‍, എന്‍.ഷിബു (വൈസ് പ്രസിഡന്റ്), സി.എം.വിനോദ് കുമാര്‍ (സെക്രട്ടറി) കെ.സതീഷ് കുമാര്‍, പി.കെ.അനില്‍കുമാര്‍ (ജോ.സെക്രട്ടറി) പി.വി.വിനീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *