സഹകരണ സംഘം ജീവനക്കാരിയുടെ പീഡന പരാതി; ഒളിവില്‍ പോയ കൗണ്‍സിലര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

സഹകരണ സംഘം ജീവനക്കാരിയുടെ പീഡന പരാതി; ഒളിവില്‍ പോയ കൗണ്‍സിലര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

തലശ്ശേരി: വനിതാ സഹകരണ സംഘം ജീവനക്കാരിയുടെ പീഡന പരാതിയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കീഴുന്ന ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി.കൃഷ്ണകുമാര്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി. കോണ്‍ഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാര്‍ സംഭവത്തില്‍ ഒളിവില്‍ കഴിയുകയാണ്. മുന്‍കൂര്‍ ജാമ്യ ഹരജി ഈ മാസം 30ന് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് കൃഷ്ണ കുമാറിനെതിരേ എടക്കാട് പോലിസ് കേസെടുത്തത്. ഇന്‍സ്പക്ടര്‍ എം.അനിലിന്റെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

കൃഷ്ണ കുമാറുമായി ബന്ധമുള്ളവരേയും ചോദ്യം ചെയ്തുവെങ്കിലും വിവരം ലഭിച്ചില്ല. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ ശാഖാ ഓഫിസില്‍ വച്ച് യുവതിയെ കടന്നുപിടിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നാണ് പരാതി. യുവതി നിലവിളിച്ചപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയെന്നും തുടര്‍ന്ന് യുവതി ഭര്‍ത്താവിനേയും സംഘം സെക്രട്ടറിയേയും വിവരമറിയിക്കുകയായിരുന്നു. സംഘത്തിലെ മുന്‍ ജീവനക്കാരനാണ് കൃഷ്ണകുമാര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *