കോഴിക്കോട്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 42ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന റഫിനൈറ്റ് 28ന് വ്യാഴം ആറ് മണിക്ക് ടാഗോര്‍ ഹാളില്‍ നടക്കും. 1000ല്‍ അധികം റഫി സംഗീത പരിപാടികള്‍ അവതരിപ്പിച്ച പ്രശസ്ത ഗായകന്‍ പ്രസന്‍ റാവു (ഭോപ്പാല്‍) നയിക്കുന്ന റഫി നൈറ്റില്‍ സഹഗായകരായി ഗോപികാമേനോന്‍, അല്‍ക അഷ്‌കര്‍(കൊച്ചി), ഫാറൂഖ്(തലശ്ശേരി), ജാഷിം എന്നിവരും എത്തും. പ്രസന്‍ റാവുവിന്റെ കേരളത്തിലെ ആദ്യത്തെ പരിപാടിയാണിത്. പരിപാടിയുടെ ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. മുംബൈയില്‍ മുഹമ്മദ് റഫിയുടെ കൂടെ വര്‍ഷങ്ങളോളം ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന മലയാളി കൂടിയായ വെങ്കട്ട് റഫി അനുസ്മരണ പ്രഭാഷണം നടത്തും. വേള്‍ഡ് ഓഫ് മുഹമ്മദ് റഫി ഫൗണ്ടേഷന്റെ മുംബൈ ഫൗണ്ടേഷന്‍ ട്രസ്റ്റിയാണ് വെങ്കട്ട്.
പരിപാടിയോടനുബന്ധിച്ച് അവശത അുഭവിക്കുന്ന 42 കലാകാരന്മാര്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. 15 വര്‍ഷം പൂര്‍ത്തിയാക്കിയ ഫൗണ്ടേഷന്റെ 30ാമത് പരിപാടിയാണ് ഈ സംഗീതനിശയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫൗണ്ടേഷന്‍ പ്രസിഡന്റ് മെഹറൂഫ് മണലൊടി, ജനറല്‍ സെക്രട്ടറി എം.വി മുര്‍ഷിദ് അഹമ്മദ്, വൈസ് പ്രസിഡന്റ് എന്‍.സി അബ്ദുള്ളക്കോയ, ജോയന്റ് സെക്രട്ടറി കെ.ശാന്തകുമാര്‍, ട്രഷറര്‍ കെ.മുരളീധരന്‍ ലൂമിനസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.