ന്യൂഡല്‍ഹി: താന്‍ രാഷ്ട്രീയത്തില്‍ ഇനി ഒരു പാര്‍ട്ടിയിലും അംഗമാകില്ല. സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുമെന്ന് മുന്‍ യൂണിയന്‍ പ്രസിഡന്റും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ പറഞ്ഞു.
എനിക്കിപ്പോള്‍ 84 വയസായി. ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. പൊതുജീവിതത്തില്‍ ഇനി എന്റെ റോള്‍ എന്ത് എന്ന്. സ്വതന്ത്ര്യനാവുക എന്നതാണ് ഞാനെടുക്കുന്നതെന്ന് സിന്‍ഹ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ചിരുന്നു യശ്വന്ത് സിന്‍ഹ.
മത്സരത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപദി മുര്‍മുവിനോട് സിന്‍ഹ തോറ്റിരുന്നു.