മാഹി: കഴിഞ്ഞ 14 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചെമ്പ്രയിലെ കേന്ദ്രീയ വിദ്യാലയംഈ അധ്യയന വര്‍ഷം മുതല്‍ ചെമ്പ്ര കുന്നിന് മുകളിലുള്ള സ്വന്തം കെട്ടിടത്തില്‍ എല്ലാ ഭൗതിക സൗകര്യത്തോട് കൂടി പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഇവിടെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ.ഈ വര്‍ഷം 47 കുട്ടികള്‍ ഇവിടെ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ പത്താംതരം പരീക്ഷ പാസായിട്ടുണ്ട്. മാഹിയിലോ പരിസര പ്രദേശങ്ങളിലൊ സര്‍ക്കാര്‍ മേഖലയില്‍ പ്ലസ് വണ്‍ കോഴ്‌സുള്ള സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇവരുടെ തുടര്‍പഠനം ഉറപ്പു വരുത്തുന്നതിനുംസ്‌കൂളിന്റെ വികസനത്തിനും വേണ്ടി നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ട് ഈ വര്‍ഷം തന്നെ ഇവിടെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ക്കുംകേന്ദ്രത്തിലും സംസ്ഥാനത്തേയും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാര്‍,പുതുച്ചേരി ലോകസഭാംഗം വൈദ്യലിംഗം എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡുകള്‍ നവീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മയ്യഴി മുന്‍സിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.