പതിമൂന്നുകാരിക്ക് പീഡനം; രണ്ടുപേര്‍ അറസ്റ്റില്‍

പതിമൂന്നുകാരിക്ക് പീഡനം; രണ്ടുപേര്‍ അറസ്റ്റില്‍

തലശ്ശേരി: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെരിങ്ങത്തൂരിനടുത്ത പുളിയനമ്പ്രത്തെ പൈങ്ങോട്ടേരി ഹൗസില്‍ അക്ബറി(40)നേയും ചൊക്ലി നിടുമ്പ്രത്തെ സൈനബാസ് എന്ന വാടക വീട്ടില്‍ താമസിക്കുന്ന അഷ്‌റഫി(51)നേയുമാണ് ചൊക്ലി പോലിസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ സി. ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. യത്തീംഖാനയില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജീവനക്കാരി കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് ഇവര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയായ അക്ബറിനെ അറസ്റ്റ് ചെയ്തു. പോക്‌സോ കുറ്റം ചുമത്തിയ പ്രതിയെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ദേഹത്ത് സ്പര്‍ശിച്ച് ഉപദ്രവിച്ചുവെന്ന മൊഴിയെ തുടര്‍ന്നാണ് 2020 ല്‍ കുട്ടിയെ ദത്തെടുത്ത അഷ്‌റഫിനെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാളേയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്‌.

Share

Leave a Reply

Your email address will not be published. Required fields are marked *