കോഴിക്കോട്: അനശ്വര നടന്‍ നെടുമുടി വേണുവിന്റെ സ്മരണക്കായി കലാകാരന്മാരുടെ സംഘടനയായ ‘തായ്’ നടത്തിയ ഷോര്‍ട്ട്ഫിലിം മത്സരവിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ്, പുരസ്‌കാരം, പ്രശസ്തി പത്രം നാളെ വൈകീട്ട് ആറിന് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് സമ്മാനിക്കും. മേയര്‍ ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് നെടുമുടി വേണു അനുസ്മരണ പ്രഭാഷണം നടത്തും. സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ഉമേഷ് അവാര്‍ഡ് സമര്‍പ്പണവും സംഘടനയുടെ ഐഡന്റിറ്റി കാര്‍ഡ് വിതരണവും നിര്‍വഹിക്കും.
സിനിമ-സീരിയല്‍, നാടകരംഘത്തെ പ്രതിഭകളായ കോഴിക്കോട് നാരായണന്‍നായര്‍, ബാബുസ്വാമി, കുട്ട്യേടത്തി വിലാസിനി, വി.ആര്‍ സുധീഷ്( എഴുത്തുകാരന്‍), പി.കെ ബാബുരാജ്, കോഴിക്കോട് വിനോദ്, വിജയന്‍ കാരന്തൂര്‍, ഇല്ലിക്കെട്ട് നമ്പൂതിരി, പ്രഭാശങ്കര്‍, ബാലുമേനോന്‍, ദിവ്യയശോധരന്‍, കെ.വി അബുട്ടി(സംഗീത സംവിധായകന്‍), ചെങ്ങന്നൂര്‍ ശ്രീകുമാര്‍ (ഗായകന്‍), ഉഷപയ്യന്നൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ നാസര്‍, ജില്ലാപഞ്ചായത്തംഗവും കവിയുമായ രാജീവ് പെരുമണ്‍പുറ, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗണ്‍സിലംഗം വി.ടി സുരേഷ്, എ.ടിരാജന്‍(സംവിധായകന്‍, സിഫ സംസ്ഥാന കമ്മിറ്റിയംഗം), ജഗത്മയന്‍ ചന്ദ്രപുരി(തിലകന്‍ അനുസ്മരണ സമിതി) ആശംസകള്‍ നേരും.