‘കേശദാനം സ്‌നേഹദാനം’; മാതൃകയായി എട്ടാം ക്ലാസുകാരി അനിഷാ അനില്‍

‘കേശദാനം സ്‌നേഹദാനം’; മാതൃകയായി എട്ടാം ക്ലാസുകാരി അനിഷാ അനില്‍

അനിഷാ അനില്‍

മാഹി: കീമോ ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ് നിര്‍മിച്ചു നല്‍കാന്‍ ബ്ലഡ് ഡോണേഴ്‌സ് കേരളയും തൃശൂര്‍ അമലാ ആശുപത്രിയും സംയുക്തമായി നടത്തുന്ന ‘കേശദാനം സ്‌നേഹദാനം’ പരിപാടിയിലേക്ക് കേശദാനം നടത്തി എട്ടാം ക്ലാസുകാരി അനിഷാ അനില്‍ മാതൃകയായി. ചെമ്പ്രയിലുള്ള സൗഭാഗ്യയില്‍ പരേതനായ അനില്‍ കുമാറിന്റേയും നിഷയുടേയും മകളായ അനിഷാ അനില്‍ നവോദയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ബുദ്ധിമുട്ടുകള്‍ നേരിടുന്ന രോഗികള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാകുന്നതിനുമായാണ് അനിഷാ കീമോ ചികിത്സയില്‍ മുടി നഷ്ടപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിലേക്ക് തന്റെ മുടി മുറിച്ച് മുത്തച്ഛന്‍ കൃഷ്ണന്‍ നായരുടെ കൈവശം കൊടുത്തയച്ചത്. ബി.ഡി.കെ എയ്ഞ്ചല്‍സ് വിങ്ങ് കണ്ണൂര്‍ ജില്ലാ രക്ഷാധികാരിയും മാഹി കോസ്റ്റല്‍ എസ്.ഐയുമായ റീനാ വര്‍ഗ്ഗീസ് മുടി ഏറ്റുവാങ്ങി. ലളിതമായ ചടങ്ങില്‍ പ്രസിഡന്റ് പി.പി റിയാസ്, ട്രഷറര്‍ ഷുഫൈസ് മഞ്ചക്കല്‍, നിതേഷ് വളവില്‍, ഷഫീഖ് വി.കെ, സിറോഷ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *