കല്‍പ്പറ്റ: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേയും പൊന്‍കുഴി ശ്രീരാമന്‍ ക്ഷേത്രത്തിലെയും കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് സുഗമമായി ബലിതര്‍പ്പണം നടത്തുന്നതിന് വേണ്ടി 27,28 തിയതികളില്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി വരെയും 28ന് മൂത്തങ്ങ ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് മുതല്‍ മൂലഹള്ള വരെയും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവി ആര്‍.ആനന്ദ്. ഐ.പി.എസ് അറിയിച്ചു.
- ഗതാഗത തിരക്ക് ക്രമീകരിക്കുന്നതിന് 27ന് ഉച്ചക്ക് രണ്ട് മണി മുതല്‍ 28ന് ഉച്ചക്ക് 12.00 മണിവരെ ബലിതര്‍പ്പണത്തിന് എത്തുന്ന സ്വകാര്യ-ടാക്‌സി വാഹനങ്ങള്‍ കാട്ടിക്കുളത്ത് നിന്നും തിരുനെല്ലിയിലേക്ക് പോകാന്‍ അനുവദിക്കുന്നതല്ല.
- ബലിതര്‍പ്പണത്തിന് കാട്ടിക്കുളം വഴി സ്വകാര്യ വാഹനങ്ങളിലും മറ്റും വരുന്നഭക്തജനങ്ങള്‍ കാട്ടിക്കുളത്ത് ഇറങ്ങിയശേഷം തിരുനെല്ലിയിലേക്ക് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി യാത്രചെയ്യേണ്ടതാണ്.
- 27നും 28നും കാട്ടിക്കുളത്ത് നിന്നും തിരുനെല്ലി അമ്പലത്തിലേക്ക് കെ.എസ്.ആര്‍.ടി.സി 31 ബസുകള്‍ സര്‍വിസ് നടത്തും.
- സ്വകാര്യ വാഹനങ്ങള്‍ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ട്, GOVT.HSS ഗ്രൗണ്ട്, മലങ്കര പള്ളി പാര്‍ക്കിങ് ഗ്രൗണ്ട്, എന്നീ സ്ഥലങ്ങളിലും പാര്‍ക്ക്‌ചെയ്യേണ്ടതാണ്. ഡ്രൈവര്‍മാര്‍ക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍വിശ്രമ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
- കുട്ട, തോല്‍പ്പെട്ടി ഭാഗത്ത് നിന്ന് ബലിതര്‍പ്പണത്തിനായി വരുന്നവര്‍ 28ന് രാവിലെ കാലത്ത് ആറ് മണിമുതല്‍ തെറ്റ് റോഡ് ജങ്ഷനില്‍ ആളെഇറക്കിയ ശേഷം വാഹനം തോല്‍പ്പെട്ടി റോഡില്‍ ഇടതുവശത്തായി പാര്‍ക്ക് ചെയ്യേണ്ടതും യാത്രക്കാര്‍ കെ.എസ്.ആര്‍.ടിസി ബസില്‍ തിരുനെല്ലിയിലേക്ക് യാത്ര ചെയ്യേണ്ടതുമാണ്.
- തൃശ്ശിലേരി അമ്പലത്തില്‍ ദര്‍ശനം നടത്തി തിരുനെല്ലിക്ക് പോകുന്നവര്‍ കാട്ടിക്കുളം വഴി കെ.എസ്.ആര്‍.ടിസി ബസ്സില്‍ യാത്ര ചെയ്യേണ്ടതാണ്.
- 27ന് ഉച്ചക്ക് രണ്ട് മണിമുതല്‍ 28ന് ഉച്ചക്ക് 12.00 മണിവരെ കാട്ടിക്കുളം പനവല്ലി റോഡിലൂടെയും അരുണപ്പാറ റോഡിലൂടെയും തിരുനെല്ലിയിലേക്ക് ബലിതര്‍പ്പണത്തിന് എത്തുന്നവരുമായി വരുന്ന സ്വകാര്യ-ടാക്‌സി വാഹനങ്ങള്‍അനുവദിക്കുന്നതല്ല.
ബത്തേരി പൊന്‍കുഴിയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം
- ബത്തേരി ഭാഗത്ത് നിന്നും ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും 28ന് രാവിലെ 11.00 മണിക്ക് ശേഷം മാത്രമേ മൂത്തങ്ങ ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് കടന്ന് പോകാവൂ.
- ഗുണ്ടല്‍പ്പേട്ട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും 28ന് രാവിലെ 11.00 മണിക്ക് ശേഷം മാത്രമേ കര്‍ണാടക മധൂര്‍ ചെക്ക് പോസ്റ്റ് കടന്ന് വാരവൂ. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക ചാമരാജ് ജില്ലാ പോലിസുമായി ഗതാഗത നിയന്ത്രണം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.
- ബലി തര്‍പ്പണത്തിനായി എത്തുന്ന ജനങ്ങള്‍ പൊന്‍കുഴിയില്‍ റോഡിന്റെ ഒരു വശത്ത് മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അമ്പലത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ഒരു വാഹനവും പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുകയില്ല.
- 27, 28 തിയതികളില്‍ ബലി തര്‍പ്പണത്തിനായി പോകുന്ന ആളുകള്‍ക്ക് യാത്ര ചെയ്യുവാനായി ബത്തേരിയില്‍ നിന്നും പൊന്‍കുഴി അമ്പലത്തിലേക്ക് കെ.എസ്.ആര്‍.ടി.സി 11 ബസുകള്‍ സര്‍വീസ് നടത്തും.