തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് ഇത്തവണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെങ്കിലും ഇത്തവണയും ഓണക്കിറ്റ് നല്‍കും. 14 ഇനങ്ങളും തുണിസഞ്ചിയടക്കം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് മേലുള്ള ജി.എസ്.ടി സംസ്ഥാനം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം നികുതി ഒഴിവാക്കുക. ആഢംബര വസ്തുക്കളുടെ നികുതി കൂട്ടാനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ജി.എസ്.ടി കൗണ്‍സിലിലും സര്‍ക്കാര്‍ പറഞ്ഞത് ഇതേ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യാവസായിക രംഗത്ത് സംസ്ഥാനത്ത് വന്‍ പുരോഗതിയുണ്ടായതായി മുഖ്യമന്ത്രി. 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നേരെ തിരിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണ്. കൊച്ചി കാക്കനാട്ട് ടി.സി.എസുമായി ചേര്‍ന്ന് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഉത്തരവാദ നിക്ഷേപം സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. 2021-2022 കാലയളവില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സര്‍ക്കാരിന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നതിന് അതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.