ഐ.കെ കുമാരന്‍ മാസ്റ്ററുടെ 23ാം ചരമവാര്‍ഷിക ദിനം; പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

ഐ.കെ കുമാരന്‍ മാസ്റ്ററുടെ 23ാം ചരമവാര്‍ഷിക ദിനം; പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

മാഹി: മയ്യഴി വിമോചന സമര നേതാവ് ഐ.കെ കുമാരന്‍ മാസ്റ്ററുടെ 23ാം ചരമ വാര്‍ഷിക ദിനത്തില്‍ മാഹിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മാഹി സ്റ്റാച്യൂ ജങ്ഷനിലെ ഐ.കെ കുമാരന്റെ അര്‍ദ്ധകായ പ്രതിമയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ, ഐ.കെ കുമാരന്‍ സൊസൈറ്റി ജന.സെക്രട്ടറി ഐ.അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഐ.കെയുടെ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. രമേശ് പറമ്പത്ത് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. കേരള മധ്യനിരോധന സമിതി നേതാവ് ടി.പി.ആര്‍ നാഥ് അധ്യക്ഷത വഹിച്ചു. ഐ.അരവിന്ദന്‍, പി.പി.വിനോദ് എന്നിവര്‍ സംസാരിച്ചു. കീഴന്തൂര്‍ പത്മനാഭന്‍, ടി.എം സുധാകരന്‍, കെ.ഹരീന്ദ്രന്‍, ഉത്തമന്‍ തിട്ടയില്‍, കെ.വി ഹരീന്ദ്രന്‍, അജയന്‍ പൂഴിയില്‍, പി.കെ.ശ്രീധരന്‍ മാസ്റ്റര്‍, കെ.രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി അശോകന്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *