തലശ്ശേരി: ആരോഗ്യ സംരക്ഷണത്തിന് പൂര്‍വികര്‍ പ്രദാനം ചെയ്ത നാട്ടറിവുകളുടേയും ഔഷധ ചേരുവകളുടേയും അമൂല്യത വിളംബരം ചെയ്തുകൊണ്ട് എരഞ്ഞോളിയില്‍ കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു.കര്‍ക്കിടക മരുന്നുകള്‍, അവില്‍പ്പൊടികള്‍, ലേഹ്യങ്ങള്‍, പാഷന്‍ ഫ്രൂട്ടുകള്‍, അരിയുണ്ട, അച്ചാറുകള്‍, ഔഷധസസ്യങ്ങള്‍, ഔഷധ കൂട്ടുകള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും കര്‍ക്കിടക ഫെസ്റ്റിലുണ്ട്.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ക്കിടക ഫെസ്റ്റ് വടക്കുമ്പാട് കൂളി ബസാറില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു. കെ.ഷാജി അധ്യക്ഷത വഹിച്ചു. എം.ബാലന്‍, പി.പി.ഷീന, കെ.സി പ്രീത, സി.കെ ഷക്കീല്‍, പി.ഷീജ, എം.സിന്ധു, സുജല, സജിത എന്നിവര്‍ സംസാരിച്ചു. ഡോ. എന്‍.പി ഷീനവിജയന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു.